Malayalam Quotes

നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക!

Group
T.me/MalayalamQuotesandchat

View in Telegram

Recent Posts

തനിച്ചാക്കി ചിറകു വിരിച്ചു ഞാൻ പറന്നു പോയപ്പോൾ ഞാൻ കണ്ട സൗഭാഗ്യങ്ങളുടെ തുറന്നയാകാശം ഒരു മായയാണെന്ന് ഞാനറിഞ്ഞില്ല.

ഇനിയും പിരിയാത്ത നിൻ മുറിവേറ്റ ഹൃദയത്തെ എന്നിലെവിടെ ഒളിപ്പിച്ചു എന്നും ഞാൻ മറന്നു പോയി.

ആഴത്തിൽ പതിഞ്ഞതൊന്നും അടർത്തിയെറിയാൻ കഴിയില്ലെന്ന സത്യം വേദന ചേർത്ത് ഞാനറിഞ്ഞ നിമിഷം. ഞാൻ കൊടുത്ത വേദനകളോടെ, വേദനയറിയാത്ത ലോകത്തേക്ക് എന്റെ പ്രണയവുമായി അയാൾ പോയിരുന്നു.🥹🥹❤️


മാനസ
ഹൃദയത്തിലേറ്റിയ സ്നേഹബന്ധങ്ങൾ നിലനിർത്തുക..
പിടിവാശികൾ ജയിക്കുമ്പോൾ ബന്ധങ്ങൾ അകലുന്നു.. എന്നാൽ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ മനസ്സുകൾ അടുക്കുന്നു..
അതായിരിക്കണം..  അങ്ങനെയായിരിക്കണം ഹൃദയത്തോട് ചേർത്ത് നിർത്തുന്ന സ്നേഹബന്ധങ്ങൾ.                             

ശുഭരാത്രി


നിധിൻ
    
ഓർക്കുക വല്ലപ്പോഴും


നിങ്ങൾക്കായ് നേരം കണ്ടെത്തിയവരെ
ഒറ്റയ്ക്കായസമയത്ത് ഓടി വന്നു
ഒപ്പം ചേർന്നവരെ.
പരിഭവങ്ങൾ ഉണ്ടായിട്ടും
പിണങ്ങി പ്പോവാതിരുന്നവരെ
തളർന്നു വീഴാ റായപ്പോൾ
താങ്ങായി നിന്നവരെ. മറുപടി
ഉണ്ടാവില്ലന്നറിഞ്ഞിട്ടും
മുടങ്ങാതെ തേടി വന്നവരെ
ഓർക്കുക.
നിങ്ങൾ മറന്ന. നിങ്ങളെ ഓർക്കുന്നവരെ.


ശുഭദിനം 😊


നിധിൻ
സന്തോഷം പങ്ക് വെയ്ക്കാൻ
പറ്റുന്നവരെ ക്കാൾ
നമ്മുടെ ചെറിയ സങ്കടങ്ങൾ
പോലും വിശ്വസിച്ചു
പറയാൻ തോന്നുന്നത്
ആരോടാണെന്നോ
അവരാണ് നമ്മുടെ

ബെസ്റ്റ് ഫ്രണ്ട്സ്


ശുഭരാത്രി



നിധിൻ
രാത്രികളെ സ്നേഹിക്കാൻ പഠിപ്പിച്ച ജീവിതം പരാതികളും പരിഭവങ്ങളും പകലുകള കവർന്നെടുക്കുമ്പോൾ...                              ആർക്കാണ് രാത്രിയെ വെറുക്കാൻ കഴിയുക.                              സ്വപ്നങ്ങൾ സങ്കൽപ്പങ്ങളെക്കാൾ                                    മധുരമുള്ളതാവുമ്പോൾ                                     രാത്രിയെ എങ്ങനെ പ്രണയിക്കാതിരിക്കും                               ഈ രാത്രി പുലരാതിരുന്നെങ്കിലെന്ന്                        ഒരു രാത്രിയെങ്കിലും ഓർക്കാതിരുന്നവരുണ്ടോ........                             ശുഭരാത്രി                              




നിധിൻ
നമ്മൾ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ നമ്മെ സ്നേഹിക്കുമെന്നോ അംഗീകരിക്കുമെന്നോ കരുതുന്നതിൽ ഒരു അർത്ഥവുമില്ല. നമ്മൾ കടന്നു വന്ന വേദനകളിലൂടെ അത് ഏല്പിച്ച മുറിവുകളിലൂടെ നടക്കാനോ അതിനെ മനസ്സിലാക്കി ചേർത്തു നിർത്താനോ മറ്റൊരാൾക്ക്‌ കഴിഞ്ഞെന്ന് വരില്ല.
അതു കൊണ്ട് മറ്റാരെക്കാളും നാം സ്വയം മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണം.
നിങ്ങളുടെ ഇഷ്ടങ്ങളെ അനിഷ്ടങ്ങളെ ആഗ്രഹങ്ങളെ അറിയാൻ നിങ്ങൾക്കല്ലാതെ മാറ്റാർക്കാണ് സാധിക്കുന്നത്.


നിധിൻ
എൻ്റെ ദൈവം


എന്റെ ദൈവമേ ......

എല്ലാവരും ഒരിക്കലെങ്കിലും ഉരുവിട്ടിട്ടുള്ള  വാക്ക്. ചിലത് അധരത്തിലൂടെ പുറത്തേക്ക് വരും ചിലത് മനസ്സിൽ തന്നെ പൊലിഞ്ഞു പോകും.  മനുഷ്യൻ ഉണ്ടായ കാലം അവന് അവൻ മാത്രമായിരുന്നു ജാതി. പിന്നീട് എപ്പോഴോ വേർതിരിവിന്റെ മതിലുകൾ പണിയപ്പെട്ടു. എല്ലാത്തിനും വ്യാഖ്യാനങ്ങൾ. വിശകലനങ്ങൾ. എല്ലാം നിന്റെ നന്മയ്ക്കാണ് എന്ന് പറഞ്ഞു പഠിപ്പിക്കപ്പെട്ടു. മതിലുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇന്നത് വിശ്വേക കുടുംബം എന്ന സംഹിതക്ക് സങ്കൽപ്പിക്കാൻ പറ്റാത്തതിലും അപ്പുറത്താണ് .ഇനി ഒരിക്കലും ആ ഏക മനുഷ്യൻ എന്ന നിരയിലേക്ക് പോകാൻ നമുക്ക് ആകില്ല എന്ന സത്യം ദുഃഖത്തോടെ ഓർക്കുക.

ഇന്നു ഞാൻ ആയിരിക്കുന്ന അവസ്ഥ, അല്ലെങ്കിൽ എന്റെ ദൈവിക സങ്കല്പം ഞാൻ ജനിച്ച വീടും എന്റെ ചുറ്റുപാടുകളും കൊണ്ട് ഉണ്ടായതാണ് എന്ന് എത്ര പേർ മനസ്സിലാക്കുന്നു. എന്റെ മഹത്ത്വമല്ല ഞാൻ ഈ വിശ്വാസം ഉള്ള വീട്ടിൽ ജനിച്ചത്. അതുകൊണ്ട് എന്റെ ദൈവീക സങ്കല്പം എനിക്ക് കിട്ടിയ ദാനമാണ്.  ഞാൻ വേറൊരു വിശ്വാസത്തിൽ ജനിച്ചിരുന്നെങ്കിൽ അങ്ങനെ ജീവിക്കേണ്ടി വരില്ലായിരുന്നോ ?

എത്രപേർ ഇങ്ങനെ ചിന്തിക്കും എന്ന് എനിക്കറിയില്ല.

തന്റെ സഹോദരനെ താനായി കാണുന്നതാണ് ഞാൻ മനസ്സിലാക്കുന്ന ഏറ്റവും മികച്ച പ്രവർത്തി . ഈ പ്രവർത്തിയാണ് എല്ലാ നന്മകൾക്കും നമ്മെ പ്രാപ്തരാക്കുന്നത്. ദൈവം നിന്നിൽ തന്നെയാണ്.നിന്റെ ഹൃദയത്തിലാണ്.

കാണപ്പെടാത്ത ദൈവം.നിന്റെ നന്മകളിൽ നിന്നോടുകൂടെയും തിന്മകളിൽ നിന്നെ പിൻവലിക്കുന്നവനായും നിലകൊള്ളുന്നു. നിന്റെ കർമ്മമാണ് എല്ലാത്തിലും മുഖ്യം.നല്ലതു വിതയ്ക്കുക നല്ലത് കൊയ്യുക. 


നിന്നിലുള്ള ദൈവത്തെ നീ തിരഞ്ഞു പോകേണ്ട ആവശ്യമില്ല...  കണ്ടെത്തിയാൽ മതി,  നിന്റെ പ്രവർത്തിയിലൂടെ .

(ഇവിടെ പറഞ്ഞിരിക്കുന്നത് എന്റെ മാത്രം അഭിപ്രായമാണ്)


മാനസ

ശുഭരാത്രി 😍
നിനക്കായ്‌ എൻ ഹൃദയം ഞാൻ പകുത്തെടുത്തു.... എന്നാൽ നീ പറയുന്നതോ വെറും ചെമ്പരത്തിയെന്ന്...

ചെമ്പരത്തിയും ചുവപ്പാണ്... പിന്നെന്തിന് അതിനെ ഭ്രാന്തിന്റേതെന്ന് പറയുന്നു...

ഒന്ന് നോക്കിയാൽ ശെരിയാണ് നിന്നോടുള്ള എന്റെ ഭ്രാന്താണ് ഇതെല്ലാം...

"ചുവന്ന ചെമ്പനീർപൂവിനെക്കാൾ എനിക്കിഷ്ടം എന്നുമെൻ ചെമ്പരത്തി തന്നെ...🌺"

~Lofii...!!🥀
ആകാശത്തിലേക്ക് ആ പുക ഉയരുമ്പോൾ കൂടെ നിന്നവരെല്ലാം പിരിഞ്ഞു പോകും... അവസാനം നീയും ഞാനും നമ്മുടെ ഓർമകളും മാത്രം ബാക്കിയാവും...

ആ നേരം എനിക്കായി ആകാശം നിന്നിലേക്ക് മഴയെ അയക്കും...
ഓർമ്മകളെല്ലാം നിറഞ്ഞവിടം തരളിതമാവും... 😌


~Lofii...🥀
രാവ് കൗമാരത്തിലേക്ക് . ഇരുട്ടിലെ ദൃശ്യങ്ങളല്ലാ, മറിച്ച് നാളെയുടെ പ്രകാശത്തിലെ നന്മകളാണ് ഈ രാത്രിയിൽ നമ്മുടെ ചിന്തയിൽ വരേണ്ടത്.

പുഞ്ചിരിക്കുന്ന ചന്ദ്രനും നാണത്താൽ തല കുമ്പിട്ട് നിൽക്കുന്ന ആമ്പൽ പൂവും
ഒരുമിച്ച് ചൊല്ലുന്നു

ശുഭരാത്രി

മാനസ
അഗാധ ഗർത്ഥത്തിലേക്ക് വീഴുന്നതിനു മുൻപ് ആ നക്ഷത്രം തന്നിൽ നിന്നകലുന്ന ഓരോ പ്രകാശകിരണത്തെയും അത്രയും സ്നേഹത്തോടെ, പ്രണയത്തോടെ നോക്കി...🤍🌸

ഒരുപക്ഷെ ഇതിനുമുൻപ് ഇല്ലാത്ത അത്രയും പ്രണയത്തോടെ...🥀

ആലോചനയ്ക്കൊടുവിൽ എവിടെയോ ആ പ്രകാശകിരണം മങ്ങി തുടങ്ങി...🍂

ഒടുവിൽ ഏതോ യാമത്തിലെ ഇരുട്ടിലേക്ക് പോയി മറഞ്ഞു...🍃

മറഞ്ഞത് ആരെന്ന് മാത്രം ഇന്നും ഉത്തരമില്ല...നീലവാനിൻ രാവിലെ താരകമോ...??🍁🌙
പ്രകാശകിരണമോ...??🍂🥀

~Lofii... 🥀
ഇനി ഒരിക്കലും തമ്മിൽ കാണാതെ ഇരിക്കട്ടെ...
  ഒന്ന് മാത്രം അവസാനമായ് കൂടെ കൊണ്ട് പോകുകയാണ് നിന്റെ പ്രണയം ഒളിപ്പിച്ച
  ഹൃദയത്തെ
        മാത്രം.... 💫🖋️





വാമിക.... 💫🖋️
പച്ച പരവതാനി വിരിച്ച താഴ്‌വരയിലെ പുൽ നാമ്പുകളിൽ ജലകണങ്ങൾ കാണപ്പെടുന്നു , മുത്തുകൾ വാരി വിതറിയ പോലെ.  അതിൽ ഓരോന്നിലും  സൂര്യകിരണങ്ങൾ കഥപറയുന്നു.  സ്നേഹം മാത്രം ഉള്ള കൊച്ചു കഥ.❤️

സുപ്രഭാതം

മാനസ
നീലാകാശം മറഞ്ഞു പോയി.നിനവുകൾ നിറഞ്ഞ നിശ വന്നു എന്നോട് ചേരാൻ.അടരാത്ത കിനാവിൽ മുങ്ങി ഓർമ്മയുടെ മാണിക്യം തേടി പായുന്നവർ ചുറ്റും. ഇന്നു ഞാൻ കുറിക്കുന്നു ആരും കാണാത്ത കവിതകൾ ഈ അദൃശ്യസ്വപ്നപദങ്ങളാൽ.നിദ്ര വരും വരെ എൻ്റെയുള്ളിൽ.

ശുഭസായാഹ്നം

മാനസ
വെളിച്ചവുമായിചന്ദ്രബിംബം ഉയർന്നു നിൽക്കുന്നു.
പറവകൾ  കൂടണഞ്ഞു മൗനമായി.
ചാറ്റൽ മഴ സംഗീതം പൊഴിച്ചു
വിരഹത്തിന്റെ ശോകമായ സന്ദേശമല്ല . പ്രതീക്ഷയുടെ ഉണർവിലേക്കുള്ള യാത്ര .

രാവിൽ തെളിയുന്ന വിശ്രമത്തിലേക്കുള്ള യാത്ര. നന്മകൾ മാത്രം കോയ്യുവാൻ  ഒരു പുതിയ പുലരി പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്ര......

ശുഭസായാഹ്നം

മാനസ
സ്നേഹത്തി്ന് ❤️മരണമില്ല. സ്നേഹിക്കുന്നവരും മരണം അഭിനയിക്കുകയല്ലേ ശരിക്കും?

എത്ര മാറ്റി നിർത്തിയാലും ഓർമ്മയുടെ ഒരു കണിക അവശേഷിക്കും വരെ മറക്കാത്ത സത്യത്തെ മനുഷ്യൻ ഒറ്റവാക്കിൽ കൊല്ലാൻ ശ്രമിക്കുന്നു എന്നതല്ലേ സത്യം.

മാനസ
ഏവർക്കും എന്നും പ്രിയരായിരിക്കുവാൻ സാധ്യമല്ല .പൂർണ്ണതയിലേക്ക് നടന്നടുക്കുവാനും സാധ്യമല്ല. എന്നാൽഎല്ലാവരുടെയും പരിമിതികൾ മനസ്സിലാക്കി അവരെ സ്നേഹിക്കാനും വേദനിപ്പിക്കാതിരിക്കാനും നമുക്ക് കഴിയും.

മാനസ
വാനിൽ തൂകുന്ന മഴത്തുള്ളികൾ സ്നേഹമായ് എന്നിൽ ചേർന്നു നിന്നു.

ഉഷ്ണത്തിന്റെ ചിതറിപ്പോയ പകലുകളിൽ നിന്നും സ്നേഹാശ്വാസത്തിന്റെ ആ തണുത്ത ജലകണങ്ങളിൽ ഞാൻ പുനർജീവിക്കുകയായിരുന്നു.

ശൂന്യതയിൽ എന്നെ തഴുകിയ നീർത്തുള്ളികളെ ഞാൻ നിങ്ങളെ പ്രണയമെന്ന് വിളിച്ചോട്ടെ?

ഇന്നിതെന്റെ കണ്ണീരല്ല. സ്നേഹത്തിന്റെ തേൻ മഴയാണ്.


മാനസ
നിങ്ങൾക്ക് സുഖമാണോ? വല്ലാത്തൊരു ചോദ്യം തന്നെയാണിത്.

നാം പറയാതെ പറയുന്ന ചിലതുണ്ടതിൽ.എവിടെയെങ്കിലും എവിടെ  ആയിരുന്നാലും ജീവിതവും മനസ്സും സുഖമായിരിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് കടന്നു പോകുന്നവർ.

എല്ലായ്പ്പോഴും കണ്ടില്ല എങ്കിലും കാണാമറയത്ത് എന്നും സൗഖ്യമായിരിക്കട്ടെ എന്ന പ്രാർത്ഥനയാൽ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരാളെങ്കിലും  എല്ലാവർക്കും കാണും.....#

ശുഭരാത്രി

മാനസ
ദിശമാറി ഒഴുകിയ പുഴയായിരുന്നവൾ......!!!!!•••🩷

ഒഴുകി അകലുവാനല്ല........!!!!!•••🩷

ഒടുവിലവരൊരുമിച്ചൊരു കടലായി മാറുവാൻ......!!!!!•••🩷


‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‌‎ ‎ ‎ ‎ ‎ ‎  ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ᴍᴜʙ..°☝️
See more posts

View in Telegram