Malayalam Kavithakal മലയാളം കവിതകൾ
‘അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത.’ ‘Poetry is the spontaneous overflow of powerful emotions.’ – William Wordsworth
Recent Posts
മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ…
പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടനപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കാട്ടില് കൂട്ടീ.
പ്രോക്രൂസ്റ്റ്സ്സുകള്‍, **രാഷ്ട്രീയക്കാര്‍** നില്‍ക്കുകയാണീ നാട്ടില്‍….
പച്ചമനുഷ്യനെ വിളിച്ചിരുത്തീ
പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവര-
ട്ടഹസിപ്പൂ നാട്ടില്‍..
അവരുടെ കട്ടിലിനേക്കാള്‍ വലുതാ-
ണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തി-
ക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാ-
ണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവ-
രവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍
നില്‍ക്കുകയാണീ നാട്ടില്‍…"
കവി ആത്മഗതം ചെയ്യുകയാണ് :
"ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ, പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ"
ഓരോ രാഷ്ട്രീയ പാർട്ടികളുടെ ചിത്രങ്ങളും അനുവാചകൻറെ മനസ്സിലേക്കിപ്പോൾ തെളിഞ്ഞിട്ടുണ്ടാകും. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളും ഓർമ്മയിൽ വിടരും. ഇനി സ്വയം പരിശോധനയ്ക്കുള്ള സമയമാണ്.
അശ്വമേധം
https://malayalamkavithakal.com/ashwamedham-vayalar-ramavarma/
"ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!"
ഓരോ വയലാർ കവിതയും നമുക്കുള്ളിലേക്കു നോക്കാൻ പ്രചോദിപ്പിക്കുന്നവയാണ്. ഇവിടെ എന്താണ് 'കുതിര'? ആരാണത്തിനെ തിരഞ്ഞു പോകുന്നത്?
കവി പറയുന്നു :
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
ഓരോ വാക്കുകൊണ്ടും സമൂഹത്തിലേക്ക്, പച്ച മനുഷ്യനിലേക്ക് വെളിച്ചം വീശുന്നവയാണ് വയലാർ കവിതകൾ. സമൂഹത്തിലെ പുഴുക്കുത്തുകളിലേക്ക്, മനുഷ്യ മനസിലേക്ക് കൂരമ്പു പായിക്കുന്ന ചിന്തകൾ കവി വരികൾക്കിടയിൽ നിറയ്ക്കുന്നു. ലവലേശം ഭയപ്പാടില്ലാതെ സത്യം വിളിച്ചുപറയുന്ന, കാലാതീതമായ ചിന്തകൾ ചുരത്തിയ ആ തൂലികയ്ക്കു മുന്നിൽ ഒരു നിമിഷം നമസ്കരിക്കാം.

വയലാർ രാമവർമ്മ ഓര്മ ദിവസം
വയലാർ - കവിതയുടെയും സിനിമാ ഗാനങ്ങളിലൂടെയും വിപ്ലവപാത വെട്ടിത്തെളിച്ച മഹാരഥൻ. നാല്പത്തിഏഴാം വയസ്സിൽ (1975) നമ്മെ വിട്ടു പിരിയും വരെ അദ്ദേഹം തന്ന വരികൾ ഇന്നും പ്രസക്സ്തമായി നമ്മിൽ സ്പുരണം കൊള്ളുന്നു.
ചില കവിതകളിലേക്ക് :
എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്
https://malayalamkavithakal.com/ente-danthagopurathilekku-oru-kshanakathu-vayalar-ramavarma/
"ഞാനെന്റെ വാത്മീകത്തിൽ
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായ് മാറാനല്ല"
എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു, കവി തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു.
"മനുഷ്യ മസ്തിഷ്ക്കത്തോടല്ല,
മാംസത്തോടല്ല,
മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ..
പടവാളിനേക്കാളും വീണയ്ക്കേ
വൈകാരിക പരിവർത്തനങ്ങളെ
മനസ്സിൽ തീർക്കാനാവൂ.
നാലുകെട്ടുകൾക്കുള്ളിൽ
പൂർവ്വികരുടെ പടവാളിനു
പൂവർച്ചിച്ച പൂണൂലിൻ പാരമ്പര്യം
അവയോടൊപ്പം വലിച്ചെറിഞ്ഞ്,
മനുഷ്യന്റെ കവിയായ്
ദശാബ്ദങ്ങൾ പിന്നിട്ടു വരുന്നു ഞാൻ
അറിയില്ലെങ്കിൽ വന്നു ചോദിക്കാൻ കൂടി പറഞ്ഞു വച്ചിട്ടാണ് വയലാർ നിർത്തുന്നത് :)
കല്യാണസൌഗന്ധികം
https://malayalamkavithakal.com/kalyana-sougandhikam-vayalar-ramavarma/
അതി മനോഹരമായി ഭീമസേനന്റെ കല്യാണ സൗഗന്ധികപ്പൂ കഥ പറയുന്നൂ കവി. സ്വന്തം ശക്തിയിൽ മതി മറന്ന്, അഹങ്കരിച്ചു, കാണുന്നതെല്ലാം തച്ചുടച്ചു നടന്ന ഭീമസേനന്റെ മുന്നിലിതാ "ഒരു മുതുക്കൻ കുരങ്ങൻ"
"വായുവേഗത്തില്‍ കാലത്തിന്‍റെ വീഥിയിലൂടെ
പായുമെന്‍ എന്‍റെ മുന്നില്‍ വന്നു ശകുനം മുടക്കുവാന്‍
എന്‍റെ കാല്‍ചവിട്ടേറ്റു മരിക്കാന്‍ കിടക്കുന്ന തെണ്ടിയാര്
ഇവനൊരു മൃഗമോ മനുഷ്യനോ?"
രണ്ടുനാലടി മാറിപോകാൻ കുരങ്ങൻ അപേക്ഷിക്കുന്നുണ്ട്, പക്ഷെ ഭീമസേനൻ കത്തിജ്വലിച്ചു :
"കളിയാക്കുവാന്‍ കുരങ്ങന്മാര്‍ക്കെങ്ങനെ നാവുണ്ടായി"
കുരങ്ങനെ കണ്ടു ഭീമൻ സംശയിക്കുന്നത് നോക്കുക :
"എവറസ്റ്റാരോഹണക്കാരനോ ?
രാജ്യത്തിന്‍റെ അതിരാക്രമിക്കുന്ന
ചീനനോ ചെകുത്താനോ ?"
ഭീമൻ ഈ അടുത്തിടെ നമുക്കിടയിൽ ജീവിച്ചിരുന്ന ഒരാളോ , അതോ നമ്മൾ തന്നെയോ എന്നു സംശയിപ്പിക്കുന്ന വരികൾ .
ഒടുവിൽ തൻ്റെ ഗദകൊണ്ട് ആ തെണ്ടിതൻ വാല് ഇത്തിരി തോണ്ടി മാറ്റുവാൻ നോക്കുന്ന ഭീമസേനന്റെ നിസ്സഹായാവസ്ഥ - നമ്മളെയും അതേ അനുഭൂതിയിലേക്കു തള്ളിവിടുന്നു വയലാർ. ഓരോ വായനയിലും ഓരോ തിരിച്ചറിവുകൾ പകർന്നു തരുന്ന വരികൾ. ഒടുവിൽ തളർന്നിരിക്കുന്ന നമ്മുടെ തോളിൽ കയ്യിട്ട് വയലാർ പറയുന്നു :
"ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ
എന്‍ അന്തഃപുരവാതില്‍ തുറക്കൂ, നീയാ-
നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!"
താടക എന്ന ദ്രാവിഡ രാജകുമാരി
https://malayalamkavithakal.com/thadaka-enna-dravida-rajakumari-vayalar-ramavarma/
ഈ കവിത ഇന്നാണ് അച്ചടിച്ചു വരുന്നതെങ്കിൽ നടക്കാവുന്ന കലാപങ്ങളെകുറിച്ചാണ് ഞാൻ ഇടയ്ക്കിടെ ഓർത്തു ഭയപെടാറുള്ളത്. അതിമനോഹരമായ ആലാപന ചാതുര്യമുള്ള കവിതയാണ് "താടക".
ഇവിടെയും ദൈവങ്ങൾ മനുഷ്യരാകുന്നു. ശ്രീരാമചന്ദ്രൻ ഒരുവേള നമ്മൾ തന്നെയാകുന്നു. അനുരാഗവും വ്യഥയും വാക്കുകൾക്കിടയിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും ആവാഹിക്കപ്പെടുന്നു. ഒരുവേള, പുത്രീ വിയോഗ വ്യഥയിൽ ഓരോ സഹൃദയനും വിന്ധ്യാചലമാകുന്നു!
"വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുന സന്ധ്യയിൽ
പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക "
വൃക്ഷം
https://malayalamkavithakal.com/vruksham-vayalar-ramavarma/
"മരമായിരുന്നു ഞാന്‍
പണ്ടൊരുമഹാനദി-
ക്കരയില്‍ നദിയുടെ
പേരു ഞാന്‍ മറന്നുപോയ്
നൈലോ യുഫ്രട്ടിസോ
യാങ്റ്റ്സിയോ യമുനയോ
നദികള്‍ക്കെന്നെക്കാളു-
മോര്‍മ്മ കാണണമവര്‍"
മരത്തിൽ കോടാലി വെയ്ക്കുമ്പോൾ, നുറുങ്ങുന്നത് നമ്മുടെ ഹൃദയമാണ്. ചോര പൊടിയുന്നത്, വരികളിലേക്ക് നട്ടിരിക്കുന്ന നമ്മുടെ കണ്ണിലാണ്.
"ഉറക്കെ പാടി ഞാനാവീണയിലൂടെ
കോരിത്തരിച്ചു നിന്നു ഭൂമി
നമ്രശീർഷയായ് മുന്നിൽ
മരത്തിൻ മരവിച്ച കോടരത്തിലും
പാട്ടിൻ ഉറവകണ്ടെത്തി-
യോരാഗാന കലാലോലൻ
ശ്രീ സ്വാതിതിരുന്നാളോ, ത്യാഗരാജനോ,
ശ്യാമശാസ്ത്രിയോ, ബിഥോവനോ,
കബീറോ, രവീന്ദ്രനോ.."
പ്രൊക്രൂസ്റ്റസ്
https://malayalamkavithakal.com/procrustes-vayalar-ramavarma/
വയലാറിന്റെ വരികളെല്ലാം, എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ആയിരം എന്ന് ഓർമിപ്പിക്കുന്ന കവിത. ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ തിസ്യുസ് രാജകുമാരന്‍, ക്രൂരനായ പ്രൊക്രൂസ്റ്റസിനെ അടിച്ചു വീഴ്ത്തി കൈകാലുകൾ അരിഞ്ഞു കളയുന്നു. തിസ്യുസ് അന്നുമുതൽക്ക്, യവന ചരിത്രത്തെയാകെ പുളകം കൊള്ളിച്ച നക്ഷത്രക്കതിരായി.
കഥ അവിടെനിന്നാണ് തുടങ്ങുന്നത്, കവിത അവിടെനിന്നാണ് തുടങ്ങുന്നത് :
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ

Happy Onam everyone 🌼🌼
Onam Songs and Lyrics
https://malayalamkavithakal.com/onam-songs/
https://malayalamkavithakal.com/onam-songs/
അമ്മ മരിച്ചപ്പോൾ
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ട
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണർത്തില്ല.
Lyrics :
https://malayalamkavithakal.com/aaswasam-kalpatta-narayanan/

Kanikanum Neram Lyrics
കണികാണും നേരം കമലനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ
നരകവൈരിയാം അരവിന്ദാക്ഷൻറെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ കണികാണ്മാൻ
കണികാണും നേരം….
Complete Lyrics:
https://malayalamkavithakal.com/kanikanum-neram-lyrics/

പൂക്കാതിരിക്കാനെനിക്കാവതില്ലേ – അയ്യപ്പ പണിക്കര്‍
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽ ത്തിരക്കാ-
ണലുക്കിട്ട മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-ക്കളിക്കുന്ന
കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ.
https://malayalamkavithakal.com/pookkathirikkaan-enikkavathille-ayyappa-panikkar/

താടക എന്ന ദ്രാവിഡ രാജകുമാരി – വയലാർ
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലിൽ
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ,
കാട്ടിലൂടെ,
ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ,
ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്,
ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളിൽ
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലിൽ
ഹേമാംഗകങ്ങളിൽ,
താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരൽ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയിൽ അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ…
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകൾ
Dive into the Depths of "Thadaka Enna Dravida Rajakumari": A Masterpiece by Vayalar Ramavarma
Vayalar, known for his masterful ability to see beyond the surface, breathes life into Thadaka's unspoken desires, pain, and strength. He doesn't just present the events of the Ramayana; he delves into the emotional landscape of characters often overlooked, revealing hidden depths and complexities.

തീവണ്ടി – സച്ചിദാനന്ദൻ
https://malayalamkavithakal.com/theevandi-satchidanandan/
https://malayalamkavithakal.com/theevandi-satchidanandan/
എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
Read More
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
Read More
ഒന്നും പറഞ്ഞില്ലിതേവരെ നീ- ഇതാനമ്മെക്കടന്നുപോകുന്നൂ മഴകളും
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്
ബാലചന്ദ്രൻ ചുള്ളിക്കാട്
മഞ്ഞും വെയിലും വിഷാദവർഷങ്ങളും.ഒന്നും പറഞ്ഞില്ലിതേവരെ നീ - എന്റെ
കണ്ണടയാറായ്, നിലാവസ്തമിക്കയായ്
വഴി വെട്ടുന്നവരോട് - N N കക്കാട്
https://www.mathrubhumi.com/literature/fiction/nnkakkad-poem-titled-vazhivettunnavarodu-podcast-by-shyam-kakkad-1.9216437
https://www.mathrubhumi.com/literature/fiction/nnkakkad-poem-titled-vazhivettunnavarodu-podcast-by-shyam-kakkad-1.9216437
Happy New Year all of you 🎊
പി പി രാമചന്ദ്രന്റെ മറ്റു കവിതകൾ
https://malayalamkavithakal.com/category/pp-ramachandran/
https://malayalamkavithakal.com/category/pp-ramachandran/
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ – പി പി രാമചന്ദ്രന്‍
1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മീന്‍ വച്ചേടത്ത്
കേരളത്തിലെ പക്ഷികള്‍ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കളും ഭൃത്യന്മാരുമാണ്
മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍
ഡ്രാക്കുള പിടികൂടാം
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പര്‍തെറ്റി
ഇരിപ്പടങ്ങള്‍ മാറി
പുറം ചട്ടകള്‍ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളില്‍ കയറി
കഥാപാത്രങ്ങള്‍
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമന്‍
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മെസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പുക്കുട്ടന്‍
വാവിട്ടു വിലപിക്കാന്‍ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയില്‍ കുഴമറിച്ചില്‍ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യന്‍സ്
തുന്നല്‍വിട്ട് കിടപ്പിലായി.
3
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരള ചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജില്‍
‘വളരെ നല്ല നോവല്‍’ എന്ന്
ഒരു വായനക്കാരന്‍
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗിക വിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയവ അസംബന്ധങ്ങളുടെ
കാറ്റലോഗ് കാണാതായി
4
ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോള്‍ തുറക്കുമെന്നോ
എപ്പോള്‍ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിയ്ക്കല്‍, അര്‍ദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോള്‍
വായനശാലയുടെ ജനലയ്ക്കല്‍
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തില്‍
ഒരു വലിയ അതിഥി സല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങല്‍
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടു പുകച്ചു കൊണ്ട്
ഫയദോര്‍ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയൂന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടില്‍
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദന്‍.
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യന്‍
പല ഭാഷകളില്‍ ഉച്ചത്തില്‍
അവര്‍ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയില്‍ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരന്‍-
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ലാസ്സുയർത്തിക്കൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടന്‍തന്നെ
അലമാരകള്‍ക്കു പിന്നില്‍ നിന്ന്
ഒരു മനുഷ്യന്‍
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തില്‍
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാന്‍ തിരിച്ചറിഞ്ഞു.
അതെ. ആയാള്‍ തന്നെ
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയന്‍.
https://malayalamkavithakal.com/librarian-marichathilpinne-pp-ramachandran/

*ജനങ്ങളുടെ സ്വന്തം*
*സാഹിത്യോത്സവം*
- സംഭാഷണങ്ങള്‍
- പാനല്‍ ചര്‍ച്ച
- സംവാദങ്ങള്‍
- ഓപ്പണ്‍ മൈക്ക് പ്രഭാഷണങ്ങള്‍
- അവതരണങ്ങള്‍
*സമഗ്രം, വൈവിദ്ധ്യപൂര്‍ണ്ണം*
സാര്‍വ്വദേശീയ സാഹിത്യോത്സവം
2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍
*സാഹിത്യോത്സവം*
- സംഭാഷണങ്ങള്‍
- പാനല്‍ ചര്‍ച്ച
- സംവാദങ്ങള്‍
- ഓപ്പണ്‍ മൈക്ക് പ്രഭാഷണങ്ങള്‍
- അവതരണങ്ങള്‍
*സമഗ്രം, വൈവിദ്ധ്യപൂര്‍ണ്ണം*
സാര്‍വ്വദേശീയ സാഹിത്യോത്സവം
2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍
The Top 10 Onam Songs with Lyrics for 2023 and Celebrate the Festive Season
1. Onappaattin Thaalam Thullum
2. Poovili Poovili Ponnanamayi
3. Uthrada Poonilave Vaa
4. Onam Vannallo
5. Kuttanadan Punjayile
6. Thiruvona Pularithan
7. Onam Vanne
8. Onamaasa Poonilaavum
9. Maaveli Naadu Vaneedum Kaalam
10. Thiruvaavaniraavu
https://malayalamkavithakal.com/onam-songs-with-lyrics/